തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ. പാർട്ടി തീരുമാനത്തിൽ അടിയുറച്ച് നിൽക്കും. താനും വി.ഡി. സതീശനും എന്നും കാണുന്നവരാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. അതേസമയം വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ നടന്ന മുഖ്യമന്ത്രി ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളെ തൊട്ടുനോക്കിയാൽ വരുന്നത് കോൺഗ്രസ് രക്തമാണ്. പാർട്ടി തീരുമാനം പറഞ്ഞാൽ അതിൽ അടിയുറച്ച് പോരാടുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ ഐക്യജനാധിപത്യ മുന്നണി […]









