വടകര: കൊറ്റിയാംവെള്ളിയിൽ സ്‌ഫോടനത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തെച്ചൊല്ലി രാഷ്ട്രീയവിവാദം. ക്ഷേത്രപ്പറമ്പിൽനിന്ന് ശേഖരിച്ച പഴയ പടക്കങ്ങൾ കൊണ്ടുവന്ന് പൊട്ടിക്കുന്നതിനിടെയുള്ള അപകടമാണെന്ന് കുട്ടിയുടെ ബന്ധുക്കളും പോലീസും പറയുമ്പോൾ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തി. യു.ഡി.വൈ.എഫ്. ഇതിനെതിരേ വില്യാപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും നടത്തി. സംഭവത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി യു.ഡി.എഫ്. ആരോപണമുന്നയിച്ചതോടെ ഒരു കുട്ടിക്ക് പറ്റിയ അബദ്ധത്തെ രാഷ്ട്രീയവത്കരിച്ച് സമൂഹത്തിൽ സംഘർഷമുണ്ടാക്കാനാണ് യു.ഡി.എഫ്. ശ്രമമെന്ന ആരോപണമുയർത്തി എൽ.ഡി.എഫും രംഗത്തെത്തി. വ്യാഴാഴ്ച വൈകീട്ടാണ് വീട്ടിൽനിന്ന് പതിനേഴുകാരന് പരിക്കേറ്റത്. കൊറ്റിയാംവെള്ളി ക്ഷേത്രോത്സവസമയത്ത് പൊട്ടാത്ത ഓലപ്പടക്കങ്ങൾ […]









