ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ ഇറാൻ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ആണ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്തിയേക്കുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് ഇറാന്റെ പുതിയ നീക്കം. ഇങ്ങോട്ട് ആക്രമണമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കുമെന്ന ആവേശത്തിലാണ് രാജ്യത്തെ പോരാളികളെന്ന് സൈനിക […]









