വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിൽ കരസേനാ ഓപ്പറേഷനുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള പൂർണ്ണ അധിനിവേശത്തിന് പകരം, ആഴ്ചകളോളം നീണ്ടുനിൽക്കാവുന്ന പതിനായിരത്തിലധികം വരുന്ന കരസേന വിഭാഗത്തിന്റെ നീക്കങ്ങളായിരിക്കും നടക്കുകയെന്ന് ദ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി അമേരിക്കൻ സൈന്യത്തിലെ ആയിരക്കണക്കിന് സൈനികരും മറൈൻസും ഇതിനകം മധ്യപൂർവദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് അന്തിമ അനുമതി […]







