ടെഹ്റാൻ: തെക്കൻ ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 168 കുരുന്നുകൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികർക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഉന്നത യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. “ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?” എന്ന ചോദ്യത്തോടെയാണ് ഇറാൻ എംബസികൾ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചത്. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് സ്പ്രൂവൻസി’ലെ കമാൻഡർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരുടെ […]







