തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. അതേ […]









