തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ ആശ വർക്കർമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കുമെന്നാണ് സൂചന. UDF- ഭരണത്തിൽ എത്തിയാൽ ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മിനി, ബിന്ദു, എന്നിവരുടെ നേതൃത്വത്തിലാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. വലിയ പിന്തുണയാണ് വിഡി സതീശൻ സമരസമയത്ത് നൽകിയത്. സമരത്തെ വൈകാരികമായാണ് കണ്ടത്. അന്ന് നടത്തിയ പ്രഖ്യാപനം […]









