ടെഹ്‌റാൻ: ഇസ്രയേൽ ഇറാൻ യുഎസ് യുദ്ധം അവസാനിപ്പിക്കുന്നതിനും യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന പാക്കിസ്ഥാൻ നിലപാട് തള്ളി ടെഹ്‌റാൻ. ഇതുവരെ യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരു വിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. അതുപോലെ പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. ‘യുഎസുമായി ഇതുവരെ നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ […]






