Monday, March 30, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ചുറി! ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം

by News Desk
March 30, 2026
in INDIA
വൈഭവ്-സൂര്യവംശിയുടെ-വെടിക്കെട്ട്-അർധ-സെഞ്ചുറി!-ചെന്നൈയെ-തകർത്ത്-രാജസ്ഥാൻ-റോയൽസിന്-എട്ട്-വിക്കറ്റ്-ജയം

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ചുറി! ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം

ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് കരുത്തുകാട്ടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ പോരാട്ടം 19.4 ഓവറിൽ 127 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 12.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. വെറും 15 പന്തിൽ അർധ സെഞ്ചുറി തികച്ച യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്. 17 പന്തിൽ 52 റൺസ് നേടിയ വൈഭവിനൊപ്പം 38 റൺസുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാളും മികച്ച പിന്തുണ നൽകി.

നേരത്തെ ബാറ്റിംഗിൽ തകർച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ഓപ്പണറായി അരങ്ങേറ്റം കുറിച്ച സഞ്ജു സാംസൺ (6), ക്യാപ്റ്റൻ റുതുരാജ് ഗെയ്കവാദ് (6) എന്നിവർ നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ ഒമ്പത് വിക്കറ്റിന് 94 റൺസ് എന്ന നിലയിൽ തകർന്ന ചെന്നൈയെ 36 പന്തിൽ 43 റൺസ് നേടിയ ജാമി ഓവർടോണിന്റെ പോരാട്ടമാണ് മാന്യമായ സ്കോറിലെത്തിച്ചത്. രാജസ്ഥാന് വേണ്ടി നന്ദ്രെ ബർഗർ, ജോഫ്ര ആർച്ചർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ചെന്നൈ നിരയെ വരിഞ്ഞുമുറുക്കി. പരിക്കേറ്റ എം.എസ്. ധോണിയില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങിയത്.

മറുപടി ബാറ്റിംഗിൽ ഓപ്പണിംഗ് വിക്കറ്റിൽ തന്നെ വൈഭവ്-ജയ്‌സ്വാൾ സഖ്യം 75 റൺസ് ചേർത്ത് വിജയമുറപ്പിച്ചു. അഞ്ച് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. വൈഭവിനും ധ്രുവ് ജുറലിനും (18) ശേഷം ക്രീസിലെത്തിയ റിയാൻ പരാഗ് (14) ജയ്‌സ്വാളിനൊപ്പം ചേർന്ന് രാജസ്ഥാനെ വിജയരേഖ കടത്തി. ചെന്നൈക്ക് വേണ്ടി അൻഷൂൽ കാംബോജ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും രാജസ്ഥാന്റെ ബാറ്റിംഗ് കരുത്തിനെ തടയാൻ അത് മതിയാകുമായിരുന്നില്ല.

The post വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ചുറി! ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം appeared first on Express Kerala.

ShareSendTweet

Related Posts

അമേരിക്ക-ഈ-കണ്ടതൊക്കെ-പകൽക്കിനാവ്?-1000-പൗണ്ട്-യുറേനിയം-പിടിച്ചെടുക്കാൻ-ട്രംപിന്റെ-നീക്കം;-കാത്തിരിക്കുന്നത്-ഭീകരമായ-അന്ത്യമോ?
INDIA

അമേരിക്ക ഈ കണ്ടതൊക്കെ പകൽക്കിനാവ്? 1000 പൗണ്ട് യുറേനിയം പിടിച്ചെടുക്കാൻ ട്രംപിന്റെ നീക്കം; കാത്തിരിക്കുന്നത് ഭീകരമായ അന്ത്യമോ?

March 30, 2026
എസ്ഡിപിഐ-വോട്ട്-വിവാദം;-പിന്തുണയുടെ-കാര്യത്തിൽ-വ്യക്തതയില്ലെന്ന്-വിജയരാഘവൻ
INDIA

എസ്ഡിപിഐ വോട്ട് വിവാദം; പിന്തുണയുടെ കാര്യത്തിൽ വ്യക്തതയില്ലെന്ന് വിജയരാഘവൻ

March 30, 2026
മുൻ-പ്രധാനമന്ത്രി-ഒലി-ശർമയുടെ-അറസ്റ്റ്!-കാഠ്മണ്ഡുവിൽ-ജനരോഷം-ഇരമ്പുന്നു
INDIA

മുൻ പ്രധാനമന്ത്രി ഒലി ശർമയുടെ അറസ്റ്റ്! കാഠ്മണ്ഡുവിൽ ജനരോഷം ഇരമ്പുന്നു

March 30, 2026
വടക്കൻ-കേരളത്തിൽ-മഴയ്ക്കും-ശക്തമായ-കാറ്റിനും-സാധ്യത!-മൂന്ന്-ജില്ലകളിൽ-ജാഗ്രതാ-നിർദ്ദേശം
INDIA

വടക്കൻ കേരളത്തിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത! മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

March 30, 2026
രാഹുൽ-ഗാന്ധി-ഇന്ന്-കേരളത്തിൽ;-പത്തനംതിട്ടയിലും-കോട്ടയത്തും-വമ്പൻ-പ്രചാരണം
INDIA

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും വമ്പൻ പ്രചാരണം

March 30, 2026
അതിർത്തിയിൽ-വിട്ടുവീഴ്ചയില്ല;-ലെബനനിൽ-ബഫർ-സോൺ-വികസിപ്പിക്കാൻ-സൈന്യത്തിന്-നെതന്യാഹുവിന്റെ-ഉത്തരവ്
INDIA

അതിർത്തിയിൽ വിട്ടുവീഴ്ചയില്ല; ലെബനനിൽ ബഫർ സോൺ വികസിപ്പിക്കാൻ സൈന്യത്തിന് നെതന്യാഹുവിന്റെ ഉത്തരവ്

March 29, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ചുറി! ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം
  • അമേരിക്ക ഈ കണ്ടതൊക്കെ പകൽക്കിനാവ്? 1000 പൗണ്ട് യുറേനിയം പിടിച്ചെടുക്കാൻ ട്രംപിന്റെ നീക്കം; കാത്തിരിക്കുന്നത് ഭീകരമായ അന്ത്യമോ?
  • യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ
  • കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കി കിടപ്പുണ്ട്, എത്രയും വേ​ഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തച്ചുടയ്ക്കും- ട്രംപിന്റെ ഭീഷണി
  • ‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.