മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ലോക്കർ ഉടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടിവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ലോക്കറുകളിൽ ഉപഭോക്താക്കൾ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനോ അവയുടെ മൂല്യം രേഖപ്പെടുത്താനോ ബാങ്കുകൾക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു. അത്തരത്തിൽ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ലെന്നും […]









