വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥരോട് പ്രസിഡന്റ് ട്രംപ്.യുഎസ് ഭരണവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടലിടുക്ക് തുറന്ന് നൽകാനുള്ള സങ്കീർണ്ണമായ ദൗത്യം യുഎസ് പിന്നീട് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ ഈ ദൗത്യത്തിനിറങ്ങിയാൽ യുദ്ധം നേരത്തെ നിശ്ചയിച്ച നാലു മുതൽ ആറാഴ്ച വരെ എന്ന സമയപരിധിക്ക് അപ്പുറത്തേക്ക് പോകുമെന്ന് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും വിലയിരുത്തിയതായി യുഎസ് മാധ്യമം പറയുന്നു. ഇറാനിയൻ […]









