കോഴിക്കോട്: കോഴിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കുന്നമംഗലം കുരുക്കത്തൂരിൽ ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. വാടകയ്ക്ക് എടുത്ത് പടക്ക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടയിലാണ് സംഭവം. വീട്ടുടമസ്ഥനും ബന്ധുവുമാണ് മരിച്ചത്. വിഷു ആവശ്യത്തിനായി പടക്കം നിർമ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് സൂചന. കുന്നമംഗലം കുരുക്കത്തൂരിൽ കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടിൽ ഇവർ പടക്കനിർമ്മാണം നടത്തിയിരുന്നു. സ്ത്രീയുൾപ്പെടെ ആറുപേർ ഉണ്ടായിരുന്നു. തൊട്ടടുത്ത വീടുകളെ ബാധിക്കുന്ന രീതിയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിക്കുന്ന സമയത്ത് ചെറിയ കുട്ടിയും വീട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന.









