
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സമ്മാനത്തുകയില്‍ ഇക്കൊല്ലവും വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 9.5 ശതമാനമാണ് ഇക്കൊല്ലം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ആകെ സമ്മാനത്തുക 61.7 ദശലക്ഷം യൂറോ വരും. ഏകദേശം 72.69 ദശലക്ഷം ഡോളര്‍. കഴിഞ്ഞ വര്‍ഷം വരുത്തിയ വര്‍ദ്ധനയെക്കാള്‍ 5.4 ദശലക്ഷം ഡോളറിന്റെ കൂടുതലാണ് ഇക്കൊല്ലം ഉള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടൂര്‍ണമെന്റിന്റെ വിവിധ ഘട്ടങ്ങളിലെ സമ്മാനത്തുകയ്‌ക്കും മാറ്റങ്ങള്‍ വരുത്തുക പതിവാണ്.
മറ്റ് ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് ഏറ്റവും കുറവ് സമ്മാനത്തുകയാണ് ഫ്രഞ്ച് ഓപ്പണില്‍ നല്‍കി വരാറുള്ളത്. യുഎസ് ഓപ്പണില്‍ നല്‍കിവരുന്ന സമ്മാനത്തുക 90 ദശലക്ഷം ഡോളര്‍ ആണ്. വിംബിള്‍ഡണിലെത് 53.5 ലക്ഷം ഡോളറും. ഓസ്‌ട്രേലിയന്‍ ഓപ്പണിന് നല്‍കുന്നത് 79.92 ദശലക്ഷം ഡോളറും.









