തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണം കൂടുന്ന സാഹചര്യത്തിൽ ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം, പാമ്പുകടിയേറ്റാൽ ഉടൻ കനിവ് 108 ലേക്ക് വിളിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവർ ആംബുലൻസ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള […]









