തൃശൂർ: ഇരിങ്ങാലക്കുടയിൽ കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്. പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് കോണത്തുകുന്നിലെ സോഡാ നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന ‘റിലാക്സ് സോഡാ’ കമ്പനിക്കെതിരെയാണ് നടപടി. സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവൻ സ്റ്റോക്കും ഉദ്യോഗസ്ഥർ നശിപ്പിച്ചു. കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ‘ഇന്ത്യൻ ഫാസ്റ്റ് ഫുഡ്’ എന്ന തട്ടുകടയിൽ നിന്ന് സോളർ പാനൽ ജോലിക്കെത്തിയ യുവാക്കൾ വാങ്ങിയ സോഡയിലാണ് പാമ്പിനെ കണ്ടത്. ചെറായി സ്വദേശി വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവർ കുപ്പി തുറന്ന് […]









