കണ്ണൂർ: എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്ന് അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് അയൽവാസിയോട് പറഞ്ഞതായി വെളിപ്പെടുത്തല്‍. കേളകം കൊളക്കാടിൽ അമ്മയെ കഴുത്തറത്ത് കൊന്ന ക്രിസ്റ്റിയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ അയൽവാസിയായ കെ.വി.നിപുനോട് ഇക്കാര്യം പറഞ്ഞത്. അച്ഛനെയും കൊല്ലണമെന്ന് ക്രിസ്റ്റി പറഞ്ഞതായി കെ.വി. നിപുൻ വെളിപ്പെടുത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഗീതമ്മയുടെ വീടിനു സമീപത്തായുള്ള ഇവരുടെ തന്നെ വാടക കെട്ടിടത്തിലെ താമസക്കാരനാണ് […]









