കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായ 16കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സബ് ഡിവിഷന്‍ പരിധിയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചതോടെയാണ് സംഭവം പുറത്തായത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായതോടെ ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്. അതേസമയം ജില്ലയില്‍ തന്നെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ […]









