കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചതിൽ നടപടി സ്വീകരിക്കാത്ത പോലീസ് നടപടി വിവാദത്തിലാകുന്നു. കേസെടുത്ത് അന്വേഷിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇതിന് തയാറായിട്ടില്ലെന്നാണ് വിവരം. അതേസമയം, തച്ചങ്കരി നടത്തിയ നിയമ ലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് 250 രൂപ പിഴയിട്ടിട്ടുണ്ട്. നിലവിൽ കാറിൽ അനധികൃതമായി ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എംവിഡിയുടെ തുടർ നടപടികൾ ഒന്നുമുണ്ടാകില്ലെന്നാണ് […]









