തൃശൂർ: അസഹനീയ ചൂടിനാൽ പൊറുതിമുട്ടിയിരിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയത് സംസ്ഥാനത്ത് പലയിടത്തും വൻ പ്രതിഷേധത്തിനിടയാക്കി. പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേയ്ക്ക് പ്രദേശവാസികൾ ഇരച്ചെത്തി. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായി. രാത്രി 11 മണിയോടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു. പ്രതിഷേധത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തു. എരുമപ്പെട്ടി, കടങ്ങോട്, വരവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് രാത്രി പലതവണ […]









