Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

by News Desk
May 2, 2026
in TRAVEL
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

മോസൽ ബേ (ദക്ഷിണാഫ്രിക്ക): ഭൂമിയിൽ ഇരുന്ന് റൂബിക്സ് ക്യൂബ് പരിഹരിക്കുക എന്നത് പലർക്കും പ്രയാസകരമായ കാര്യമാണ്. എന്നാൽ മണിക്കൂറിൽ 100 മൈലിലധികം വേഗതയിൽ ആകാശത്തുനിന്ന് താഴേക്ക് പതിക്കുമ്പോൾ ഒരു റൂബിക്സ് ക്യൂബ് പരിഹരിച്ചാലോ? കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും, അവിശ്വസനീയമായ ഈ നേട്ടം കൈവരിച്ച് ഗിന്നസ് ലോക റെക്കോർഡിൽ ഇടംപിടിച്ചിരിക്കുകയാണ് ജർമ്മനിയിൽ നിന്നുള്ള തോം കോപ്‌കെ.

ആകാശത്തുനിന്നുള്ള ഫ്രീഫാൾ സമയത്ത് ഏറ്റവും വേഗത്തിൽ റൂബിക്സ് ക്യൂബ് പരിഹരിക്കുന്ന വ്യക്തി എന്ന റെക്കോർഡാണ് ഈ 23കാരനായ മെഡിക്കൽ വിദ്യാർഥി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ മോസൽ ബേയിൽ വെച്ച് നടത്തിയ സ്കൈ ഡൈവിങ്ങിനിടെ വെറും 23.333 സെക്കൻഡ് കൊണ്ടാണ് തോം ഈ വെല്ലുവിളി പൂർത്തിയാക്കിയത്. 2023ൽ ആസ്‌ട്രേലിയയുടെ സാം സിയാരാക്കി സ്ഥാപിച്ച 28.250 സെക്കൻഡ് എന്ന റെക്കോർഡാണ് തോം തകർത്തത്.

Tom Kopke has achieved the fastest time to solve a rotating puzzle cube whilst in freefall – 23.33 seconds 🫡 pic.twitter.com/ZNBjhTXmrC

— Guinness World Records (@GWR) April 29, 2026

18-ാം വയസ്സിലാണ് തോം റൂബിക്സ് ക്യൂബ് പഠിക്കാൻ തുടങ്ങിയത്. സ്കൈ ഡൈവിങ്ങിനിടെ ഇത് ചെയ്യണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ലൈസൻസ് എടുക്കാനുള്ള പണമോ സമയമോ ഇല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ആ ശ്രമം പരാജയപ്പെട്ടു. വെള്ളത്തിനടിയിൽ 6 റൂബിക്സ് ക്യൂബുകൾ പരിഹരിച്ച് മുമ്പ് തോം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. കണ്ണുകെട്ടി ക്യൂബ് പരിഹരിക്കാനും തോം പരിശീലനം നേടിയിട്ടുണ്ട്.

‘സ്കൈ ഡൈവിങ് പഠിക്കുക എന്നത് എപ്പോഴും എന്റെ വലിയ ആഗ്രഹമായിരുന്നു. വെറുമൊരു വിനോദമായിട്ടല്ല, മറിച്ച് ഒരു ലോക റെക്കോർഡ് തകർക്കുക എന്ന ലക്ഷ്യത്തോടെ ഈ യാത്ര തുടങ്ങിയത് എന്റെ അനുഭവത്തിന് കൂടുതൽ അർത്ഥം നൽകി’ തോം പറഞ്ഞു. നിലവിൽ വെള്ളത്തിനടിയിൽ ഏറ്റവും കൂടുതൽ ക്യൂബുകൾ (16 എണ്ണം) പരിഹരിച്ച റെക്കോർഡ് സിംഗപ്പൂരിന്റെ ഡാരിൽ താൻ ഹോങ് ആനിന്റെ പേരിലാണെങ്കിലും, ആകാശത്തെ തന്റെ തട്ടകമാക്കാനാണ് തോം തീരുമാനിച്ചത്. കൂടുതൽ സാഹസികമായ സ്കൈ ഡൈവിങ് വിഡിയോകൾ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവ പ്രതിഭ.

ShareSendTweet

Related Posts

തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
ഗൂഗ്ൾ-മാപ്പ്-ഉപയോഗിക്കുന്നവരാണോ?-മിക്കവർക്കും-അറിയാത്ത-ഈ-10-കാര്യങ്ങൾ-നിങ്ങളുടെ-യാത്ര-എളുപ്പമാക്കും
TRAVEL

ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും

April 29, 2026
വിമാന-ഇന്ധനവിലയിലെ-കുതിപ്പ്;-തായ്‍ലന്റിലേക്കും-മലേഷ്യയിലേക്കുമുള്ള-വിമാനം-റദ്ദാക്കി-ചൈന,-വിനോദസഞ്ചാരികൾ-പ്രതിസന്ധിയിൽ
TRAVEL

വിമാന ഇന്ധനവിലയിലെ കുതിപ്പ്; തായ്‍ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനം റദ്ദാക്കി ചൈന, വിനോദസഞ്ചാരികൾ പ്രതിസന്ധിയിൽ

April 29, 2026
ലക്ഷദ്വീപിലേക്ക്-ഇനി-ആർക്കും-പോകാം;-പൊലീസ്-ക്ലിയറൻസും-സ്പോൺസറും-വേണ്ട,-പ്രവേശനത്തിന്-ഓൺലൈൻ-പെർമിറ്റ്-മാത്രം
TRAVEL

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം; പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

April 29, 2026
Next Post
അമ്പിനും-വില്ലിനുമടുക്കാതെ-ട്രംപ്;-ഇറാന്റെ-നിർദ്ദേശങ്ങൾ-അം​ഗീകരിക്കാനാവില്ല;-‘യുഎസ്-കോൺ​ഗ്രസിന്റെ-അനുമതിയില്ലാതെ-യുദ്ധം-തുടരാൻ-എനിക്ക്-അധികാരമുണ്ട്‘;-യുദ്ധ-ഭീഷണിയിൽ-പശ്ചിമേഷ്യ

അമ്പിനും വില്ലിനുമടുക്കാതെ ട്രംപ്; ഇറാന്റെ നിർദ്ദേശങ്ങൾ അം​ഗീകരിക്കാനാവില്ല; ‘യുഎസ് കോൺ​ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാൻ എനിക്ക് അധികാരമുണ്ട്‘; യുദ്ധ ഭീഷണിയിൽ പശ്ചിമേഷ്യ

ഒടുവിൽ-ട്രംപ്-ആ-തീരുമാനത്തിലെത്തി;-‘ഇറാനുമായുള്ള-യുദ്ധം-അവസാനിച്ചു‘വെന്ന്-ഔദ്യോ​ഗികമായി-പ്രഖ്യാപിച്ചു

ഒടുവിൽ ട്രംപ് ആ തീരുമാനത്തിലെത്തി; ‘ഇറാനുമായുള്ള യുദ്ധം അവസാനിച്ചു‘വെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു

‘പ്രസിഡന്റിന്റെ-നിർദ്ദേശങ്ങൾക്ക്-വേണ്ടത്ര-വില-നല്കുന്നില്ല;സൈന്യം-പറയുന്നത്-അനുസരിക്കുന്നു-‘:-വിദേശകാര്യ-മന്ത്രി-അരാ​ഗ്ചിയെ-പുറത്താക്കാൻ-ഇറാൻ-ഭരണകൂട-നീക്കം

‘പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് വേണ്ടത്ര വില നല്കുന്നില്ല;സൈന്യം പറയുന്നത് അനുസരിക്കുന്നു ‘: വിദേശകാര്യ മന്ത്രി അരാ​ഗ്ചിയെ പുറത്താക്കാൻ ഇറാൻ ഭരണകൂട നീക്കം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം
  • അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?
  • ആരെയും കാണാൻ കൂട്ടാക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പിണറായി!! ഇന്ത്യയിൽ എവിടെയും ഭരണമില്ലാതെ ചെങ്കൊടി പ്രസ്ഥാനം… പരാജയത്തിൻറെ കാരണങ്ങൾ ഗൗരവമായ ആത്മപരിശോധന നടത്തും, തിരുത്തൽ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകും- പൊളിറ്റ് ബ്യൂറോ
  • എൻ്റെ പിആർ ചെയ്തത് എകെജി സെൻ്റർ, അവർ എന്നെ ടാർഗറ്റ് ചെയ്തു… ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്, ഇനി അത് നിറക്കണം, ഗ്യാരണ്ടികൾ നടപ്പാക്കും!! ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി, യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി, അത് പാലിച്ചു… മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും- വി ഡി സതീശൻ
  • എം.പിയുടെ ഭാര്യ ഇനി എം.എൽ.എ; കോങ്ങാടെന്ന ഇടതു കോട്ട തച്ചുടച്ച് യുഡിഎഫിന്റെ വനിതാ രത്നവും വികെ ശ്രീകണ്ഠന്റെ പത്നിയുമായ കെ.എ. തുളസി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.