ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയിൽ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ച നേതാവ് ജി സുധാകരന്റെ വിമർശനത്തിന് മറുപടി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാം. ജി സുധാകരൻ തന്റെ നേരെ ഭ്രാന്ത് പിടിച്ച് തുള്ളാൻ വരേണ്ടെന്നും സിപിഎമ്മുകാർക്ക് ക്ലാസെടുക്കണ്ടെന്നുമായിരുന്നു സലാമിന്റെ മറുപടി. സുധാകരൻ തനിക്ക് തൊപ്പിവെച്ച് ചെണ്ടകൊട്ടി തന്നവരുടെ അടുത്തുപോയി തുള്ളിയാൽ മതി. ഒപ്പം കോൺഗ്രസുകാർക്കും ബിജെപികാർക്കും ജമാഅത്തെ ഇസ്ലാമിക്കും ക്ലാസെടുത്താൽ മതിയെന്നും സലാം പറഞ്ഞി. ജി സുധാകരന്റെ യഥാർത്ഥ മുഖം കേരളം അറിയണം. ‘സൂരിനമ്പൂതിരി മുതൽ […]









