മുക്കം: വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഓഫിസിലെത്തിയ സ്ത്രീ നഗരസഭ റവന്യൂ ഇൻസ്പെടറുടെ കടിച്ചു പരുക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. പരാതിയുമായി എത്തിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതോടെ സ്ത്രീ ധന്യയെ അസഭ്യം പറയുകയും […]









