കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോർഡിങ് സ്കൂളിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുനലൂർ വെട്ടിത്തിട്ട ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കെതിരെ (ബോയ്സ് ഹോം) ആണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോയ്സ് ഹോം വാർഡൻ ടോം, പാചകക്കാരൻ ബിജു കുര്യൻ എന്നിവരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിലെ കുക്കായ ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ ബിജുവും വാർഡനും ചേർന്ന് […]









