കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ സിനിമയുടെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട രഞ്ജിനി ഹരിദാസിന്റെ വിഡിയോയാണ് ചർച്ചയാകുന്നത്. ടൊവിനോ തോമസും ബേസിൽ ജോസഫുമടക്കമുളള താരങ്ങളെ കാണാൻ ആയിരങ്ങളാണ് ബീച്ചിൽ തടിച്ചു കൂടിയത്. രഞ്ജിനിയായിരുന്നു പരിപാടിയുടെ അവതാരക. വൻ ജനാവലി വന്നതോടെ തിക്കിലും തിരക്കിലും കുറച്ച് കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. കുട്ടികളെ കാണാനില്ലെന്ന മാതാപിതാക്കളുടെ ആശങ്ക സിനിമയുടെ അണിയറ പ്രവർത്തകരോട് പങ്കുവച്ചതോടെ അവതാരകയായ രഞ്ജിനി ഹരിദാസ് ഇടപെടുകയായിരുന്നു ഷോ നടക്കുന്നതിന്റെ ഇടയിൽ കുട്ടികളെ കാണാനില്ലെന്ന അറിയിപ്പ് രഞ്ജിനി […]









