Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? അന്താരാഷ്ട്ര യാത്രകളിൽ ഈ 5 രാജ്യങ്ങളിൽ നിങ്ങൾക്ക് സ്വയം വാഹനം ഓടിക്കാം

by News Desk
May 7, 2026
in TRAVEL
ഇന്ത്യൻ-ഡ്രൈവിംഗ്-ലൈസൻസ്-ഉണ്ടോ?-അന്താരാഷ്ട്ര-യാത്രകളിൽ-ഈ-5-രാജ്യങ്ങളിൽ-നിങ്ങൾക്ക്-സ്വയം-വാഹനം-ഓടിക്കാം

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? അന്താരാഷ്ട്ര യാത്രകളിൽ ഈ 5 രാജ്യങ്ങളിൽ നിങ്ങൾക്ക് സ്വയം വാഹനം ഓടിക്കാം

വിദേശരാജ്യങ്ങളിൽ പോയി സ്വന്തമായി വാഹനം വാടകക്കെടുത്ത് റോഡ് ട്രിപ്പുകൾ നടത്താൻ ആഗ്രഹിക്കുന്ന സഞ്ചാരികളാണോ നിങ്ങൾ.. എന്നാൽ നിങ്ങളുടെ കൈയിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ, മറ്റ് രാജ്യങ്ങളിലെ പ്രത്യേക ഡ്രൈവിംഗ് ടെസ്റ്റുകൾ പാസ്സാകാതെ തന്നെ നിങ്ങൾക്ക് അവിടെ നിയമപരമായി വാഹനം ഓടിക്കാൻ കഴിയും.

എന്നാൽ ഓരോ രാജ്യത്തിന്റെയും നിയമങ്ങളും കാലാവധിയും വ്യത്യസ്തമായതിനാൽ യാത്രക്ക് മുമ്പ് ബന്ധപ്പെട്ട വിവരങ്ങൾ ഉറപ്പാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നുണ്ട്. അത്തരത്തിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് കാറുകളോ ബൈക്കുകളോ ഓടിക്കാൻ കഴിയുന്ന അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം.

1. യുണൈറ്റഡ് കിംഗ്ഡം

യു.കെയിലെ (ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയ്ൽസ്, വടക്കൻ അയർലൻഡ്) മനോഹരമായ റോഡുകളിലൂടെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു വർഷം വരെ വാഹനം ഓടിക്കാം. ഇന്ത്യയിലെപ്പോലെ തന്നെ യു.കെയിലും റോഡിന്റെ ഇടതുവശം ചേർന്നാണ് വാഹനങ്ങൾ ഓടിക്കേണ്ടത് എന്നത് ഇന്ത്യൻ ഡ്രൈവർമാർക്ക് വലിയൊരു ആശ്വാസമാണ്. എന്നാൽ നിങ്ങളുടെ ലൈസൻസിൽ ഏത് തരം വാഹനമാണോ (കാർ അല്ലെങ്കിൽ ബൈക്ക്) രേഖപ്പെടുത്തിയിരിക്കുന്നത്, അത് മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂ.

2. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് അംഗീകരിക്കുന്നുണ്ട്. യു.എസിൽ എത്തിയ തീയതി മുതൽ ഒരു വർഷം വരെയാണ് ഇതിന്റെ കാലാവധി. ഡ്രൈവിംഗ് ലൈസൻസിനൊപ്പം നിങ്ങൾ രാജ്യത്ത് പ്രവേശിച്ച തീയതി തെളിയിക്കുന്നതിനുള്ള I-94 ഫോം കൂടി കൈയിൽ കരുതണം. യു.എസിൽ റോഡിന്റെ വലതുവശം ചേർന്നാണ് വാഹനം ഓടിക്കേണ്ടത്. ചില യു.എസ് സംസ്ഥാനങ്ങളിൽ അന്താരാഷ്ട്ര പെർമിറ്റ് ആവശ്യപ്പെട്ടേക്കാം.

3. സ്വിറ്റ്സർലൻഡ്

യൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സർലൻഡിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ നിങ്ങൾക്ക് യഥേഷ്ടം വാഹനം ഓടിക്കാം. ലൈസൻസ് പൂർണ്ണമായും ഇംഗ്ലീഷിലായിരിക്കണം. ഇവിടെയും റോഡിന്റെ വലതുവശത്തുകൂടിയാണ് വാഹനങ്ങൾ ഓടിക്കേണ്ടത്.

4. ന്യൂസിലൻഡ്

ന്യൂസിലൻഡിൽ പ്രവേശിച്ച് ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ഡ്രൈവ് ചെയ്യാം. എന്നാൽ അവിടെ വാഹനം വാടകക്കെടുക്കാൻ ഡ്രൈവർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. ഇന്ത്യയിലേതുപോലെ ഇടതുവശം ചേർന്നാണ് ഇവിടെയും വണ്ടിയോടിക്കേണ്ടത്. ലൈസൻസ് പൂർണ്ണമായും ഇംഗ്ലീഷിലല്ലെങ്കിൽ ന്യൂസിലൻഡ് ട്രാൻസ്പോർട്ട് ഏജൻസി അംഗീകരിച്ച ഔദ്യോഗിക തർജ്ജമ കരുതേണ്ടതുണ്ട്.

5. ജർമനി

ജർമനിയിൽ ഇന്ത്യൻ ലൈസൻസിന്റെ കാലാവധി ആറു മാസം മാത്രമാണ്. ലൈസൻസ് ഇംഗ്ലീഷിലോ ജർമൻ ഭാഷയിലോ ആയിരിക്കണം. ആറു മാസത്തിന് ശേഷവും അവിടെ വാഹനം ഓടിക്കണമെങ്കിൽ അന്താരാഷ്ട്ര പെർമിറ്റോ ജർമൻ ലൈസൻസോ ആവശ്യമാണ്. ജർമനിയിലും റോഡിന്റെ വലതുവശത്തുകൂടിയാണ് ട്രാഫിക് ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാർ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ

ഈ രാജ്യങ്ങളിൽ ഭൂരിഭാഗത്തും ലൈസൻസ് ഇംഗ്ലീഷിലായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.കൂടാതെ, ഈ രാജ്യങ്ങളിലെ സർക്കാർ നിയമപ്രകാരം ഇന്ത്യൻ ലൈസൻസ് സാധുവാണെങ്കിലും, പല വിദേശ കാർ റെന്റൽ കമ്പനികളും അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ഇല്ലാതെ വാഹനം വാടകക്ക് നൽകാൻ തയ്യാറാകാറില്ല. അതിനാൽ സുരക്ഷിതമായ യാത്രക്കായി ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക [പരിവാഹൻ പോർട്ടൽ (https://sarathi.parivahan.gov.in/) വഴി 1000 രൂപ ഫീസ് അടച്ച് ഓൺലൈനായി ഐ.ഡി.പി സ്വന്തമാക്കാവുന്നതാണ്.

ShareSendTweet

Related Posts

ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!
TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

May 2, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
ഗൂഗ്ൾ-മാപ്പ്-ഉപയോഗിക്കുന്നവരാണോ?-മിക്കവർക്കും-അറിയാത്ത-ഈ-10-കാര്യങ്ങൾ-നിങ്ങളുടെ-യാത്ര-എളുപ്പമാക്കും
TRAVEL

ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും

April 29, 2026
Next Post
‘ഒരു-സീറ്റ്-പോയാൽ-അങ്ങ്-പോട്ടേന്നുവെക്കും,-​ഗ്യാലറിയിലിരുന്ന്-കളികണ്ടവൻ-നേതാവാകണ്ട’…-‘എ.ഡി-തോമസിനോടും-സജീവ്-ജോസഫിനോടുമായി-ഒന്നു-പറഞ്ഞേക്കാം,-വോട്ടുചെയ്ത-ജനങ്ങളേയും-പ്രവർത്തകരേയും-​-വിഡ്ഡികളാക്കി-ഗ്രൂപ്പ്-മാനേജർക്ക്-വേണ്ടി-രാജി-വച്ചൊഴിഞ്ഞാൽ…-ഇത്-നിങ്ങളുടെ-അവസാന-തെരഞ്ഞെടുപ്പായിരിക്കുമെന്ന്-ഞങ്ങളും-വിധിയെഴുതും’-കോൺ​ഗ്രസ്-സൈബർ

‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ

ബിയർ-ബോട്ടിൽ-സഞ്ജുവിന്-നേരെ-നീട്ടി?ഐപിഎല്ലിൽ-മൈതാനത്ത്-ബിയർ-അനുവദനീയമോ!

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

തമിഴ്നാട്ടിൽ-രാഷ്ട്രീയ-അനിശ്ചിതത്വം;-സ്റ്റാലിനുമായി-കൈകോർക്കാൻ-രജനികാന്ത്?

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?
  • എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം
  • ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്
  • തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.