ആലുവ: അഭിനയത്തിലെ മികവിന് പുറമെ അത്യന്തം ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള മനോഭാവമാണ് മഞ്ജു വാര്യരെ ശ്രദ്ധേയയാക്കി മാറ്റുന്നത്. സാഹസിക യാത്രകളും ബൈക്ക് റൈഡിംഗും ഇഷ്ടപ്പെടുന്ന മഞ്ജു വാര്യർ ഇപ്പോൾ മറ്റൊരു സ്വപ്നം കൂടി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് — കുതിരസവാരി. അത്യന്തം കഠിന പരിശ്രമം ആവശ്യമായ കുതിരസവാരി ചുരുങ്ങിയ സമയത്തിനുള്ളിൽ കൈപ്പിടിയിലാക്കിയിരിക്കുകയാണ് മഞ്ജു. കഴിഞ്ഞ ഒരു മാസത്തോളമായി ആലുവ ശിവരാത്രി മണപ്പുറത്ത് രഹസ്യമായിട്ടായിരുന്നു താരത്തിന്റെ കുതിരസവാരി പരിശീലനം നടന്നത്. പുലർച്ചെ അഞ്ച് മണിക്ക് തന്നെ സ്ഥലത്തെത്തിയിരുന്ന മഞ്ജു, […]









