പാലക്കാട്: മുഖ്യമന്ത്രി ചർച്ച നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്ന് പാലക്കാട്ടെ മുസ്‌ലിം ലീഗ് നേതാക്കൾ വിമർശിച്ചു. രാവും പകലും ഇല്ലാതെ പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോട് കോൺഗ്രസ് നന്ദികേട് കാണിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കിൽ കുറിച്ചു. പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും എംഎ സമദ് പറഞ്ഞു. ‘എന്തായി…? നാലാൾ കൂടുന്നിടത്തൊക്കെ ചോദ്യം […]









