
സിഡ്‌നി: ഈ മാസമൊടുവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരേ ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമുകളെ പ്രഖ്യാപിച്ചു. ഈ മാസം 30നാണ് പരമ്പര തുടങ്ങുന്നത്. ഐപിഎലില്‍ കളിക്കുന്ന പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം.
പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരം മിച്ചല്‍ മാര്‍ഷാണ് നായകന്‍. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തഴഞ്ഞു. കമിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും ജോഷ് ഹെയ്‌സല്‍വുഡിന്റെ ആര്‍സിബിയും പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകളാണ്. മേയ് 26നാണ് ഐപിഎല്‍ പ്ലേ ഓഫ് ആരംഭിക്കുന്നത്, മേയ് 31നാണ് ഫൈനല്‍.ട്രാവിസ് ഹെഡ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), കൂപ്പര്‍ കനോലി, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ബെന്‍ ഡ്വാര്‍ഷ്യൂസ് (എല്ലാവരും പഞ്ചാബ് കിങ്‌സ്) തുടങ്ങിയ താരങ്ങള്‍ ഐപിഎലിനു ശേഷം ബംഗ്ലദേശിനെതിരായ ഏകദിന പരമ്പര കളിക്കാന്‍ വേണ്ടി ടീമിനൊപ്പം ചേരും. മേയ് 30ന് റാവല്‍പിണ്ടിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഇതിനു ശേഷം ഓസ്‌ട്രേലിയ ടീം ബംഗ്ലദേശിനെ നേരിടാന്‍ ധാക്കയിലേക്കു പോകും.
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീം
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), അലക്‌സ് ക്യാരി, നേഥന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മാര്‍നസ് ലാബുഷെയ്ന്‍, റിലെ മെറിഡിത്ത്, ഒലിവര്‍ പീക്, മാത്യു റെന്‍ഷോ, തന്‍വീര്‍ സംഘ, ലിയാം സ്‌കോട്ട്, മാത്യു ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, ആദം സാംപ.
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീം
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് ക്യാരി, കൂപ്പര്‍ കനോലി, ബെന്‍ ഡ്വാര്‍ഷ്യൂസ്, നേഥന്‍ എലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, മാത്യു കുനെമന്‍, മാര്‍നസ് ലാബുഷെയ്ന്‍, മാത്യു റെന്‍ഷോ, തന്‍വീര്‍ സംഘ, ലിയാം സ്‌കോട്ട്, ആദം സാംപ
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീം
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, കൂപര്‍ കോണോലി, ടിം ഡേവിഡ്, ജോയല്‍ ഡേവിസ്, നേഥന്‍ എലിസ്, കാമറൂണ്‍ ഗ്രീന്‍, ആരണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിഷ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാത്യു കുനെമന്‍, റിലെ മെറിഡിത്ത്, ജോഷ് ഫിലിപ്പെ, മാത്യു റെന്‍ഷോ, ആദം സാംപ.








