Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

by News Desk
May 13, 2026
in SPORTS
പ്രസാര്‍ഭാരതിയോട്-കോടതി;-ലോകകപ്പ്-സംപ്രേഷണം-സാധ്യമോ-?

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

ന്യൂഡല്‍ഹി: അമേരിക്കിലും ക്യാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ഫിഫ ലോകകപ്പ് തുടങ്ങാന്‍ ഒരുമാസത്തില്‍ താഴെ മാത്രം സമയം അവശേഷിക്കേ, ഭാരതത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകകപ്പ് കാണാനാകുമോ എന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. സംപ്രേഷണാവകാശം ഇതുവരെ ആരും സ്വന്തമാക്കാത്ത സാഹചര്യത്തെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ലോകകപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട് പ്രസാര്‍ ഭാരതിക്കും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടത് നോട്ടീസ് അയച്ചു.

ലോകകപ്പ് ഇന്ത്യയില്‍, പ്രത്യേകിച്ച് ദൂരദര്‍ശന്‍, ഡിഡി സ്‌പോര്‍ട്‌സ് പോലുള്ള ഫ്രീ-ടു-എയര്‍ പ്ലാറ്റ്ഫോമുകള്‍ വഴി സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്രത്തിനും പ്രസാര്‍ ഭാരതിക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം അഭിഭാഷകനായ അവ്‌ധേഷ് ബൈര്‍വ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പുരുഷീന്ദ്ര കുമാര്‍ കൗരവ് നോട്ടീസ് അയയ്‌ക്കാന്‍ നിര്‍ദേശിച്ചത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന്റെ സംപ്രേഷണം ഇന്ത്യയിലെ ഒരു കമ്പനിയും ഏറ്റെടുത്തിട്ടില്ല. ഫിഫയുടെ ഉയര്‍ന്ന സ്‌പോണ്‍സര്‍ഷിപ്പ് തുകയാണ് ഇതിനു കാരണം. സംപ്രേക്ഷണം ഇല്ലാത്തതുമൂലം ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ കായിക മേള നഷ്ടമാകുമെന്ന അവസ്ഥയുണ്ടെന്നും ഇതൊഴിവാക്കണമെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

2007 ലെ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്‌നലുകള്‍ (പ്രസാര്‍ ഭാരതിയുമായി നിര്‍ബന്ധിത പങ്കിടല്‍) നിയമപ്രകാരം ഫിഫ ലോകകപ്പിനെ ‘ദേശീയ പ്രാധാന്യമുള്ള കായിക മേള’യായി ഇതിനകം തരംതിരിച്ചിട്ടുണ്ട് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റ് കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

സോണി, ജിയോ സ്റ്റാര്‍ തുടങ്ങിയവര്‍ സംപ്രേഷണാവകാശത്തിനായി വന്‍തുക മുടക്കാന്‍ തയ്യാറാകാത്തതോടെ ദൂരദര്‍ശന് അവകാശം നല്‍കിയാലോ എന്നു ഫിഫ പരിശോധിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ദൂരദര്‍ശന് നല്‍കുമ്പോള്‍ ഫിഫയ്‌ക്ക് യാതൊര പ്രതിഫലവും ലഭഇക്കില്ല. ഭാരതത്തിലെ ഫുട്‌ബോള്‍ പ്രേമം നന്നായി മനസിലാക്കുന്ന ഫിഫ, ലോകകപ്പിന്റെ വലിയ വിപണനസാധ്യതയാണ് ഇന്ത്യയില്‍ കാണുന്നുണ്ട്. ഖത്തര്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശം 574 കോടി രൂപയ്‌ക്ക് വയാകോം 18 സ്വന്തമാക്കിയിരുന്നു. വലിയ ലാഭവും അതുവഴി അവര്‍ ഉണ്ടാക്കുകയും ചെയ്തു.

ഈ സാധ്യത മനസിലാക്കി 2026, 30 ലോകകപ്പുകള്‍ ഉള്‍പ്പെടുത്തി 10 കോടി ഡോളറിന് ലോകകപ്പ സംപ്രേഷണാവകാശം ഇന്ത്യയിലെ ഏതെങ്കിലും ചാനലുകള്‍ക്ക് നല്‍കാന്‍ ഫിഫ തയാറായെങ്കിലും ഇത്രയും വലിയ തുക നല്‍കാനാരും തയാറാകാതെ വന്നു.

ഇതോടെ തുക അഞ്ചു കോടിയാക്കി കുറച്ചു. അതിലും ആരും താത്പര്യം പ്രകടിപ്പിക്കാതെ വന്നതോടെ സംപ്രേഷണാവകാശത്തിനുള്ള തുക 3.5 കോടി ഡോളറാക്കി.

ShareSendTweet

Related Posts

ഖേലോ-ഇന്ത്യ:-കായിക-വകുപ്പ്-സെക്രട്ടറിയുമായി-പിടി.-ഉഷ-എംപി-കൂടിക്കാഴ്ച-നടത്തി
SPORTS

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

May 13, 2026
ഭാരതത്തിന്റെ-കായിക-ഭാവി-രൂപപ്പെടുത്തിയ-ചിന്താശിബിരം
SPORTS

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

May 13, 2026
തായ്‌ലന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-സഖ്യം-മുന്നോട്ട്
SPORTS

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

May 13, 2026
ടെസ്റ്റില്‍-ചരിത്രം:-പാകിസ്ഥാനെ-തകര്‍ത്ത്-ബംഗ്ലാദേശ്
SPORTS

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

May 13, 2026
റോം-ഡയമണ്ട്-ലീഗ്:-നീരജ്-ഇല്ല,-സച്ചിന്‍-ഇറങ്ങും
SPORTS

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

May 13, 2026
അപരാജിതം-കാലിക്കറ്റ്-എഫ്സി 
SPORTS

അപരാജിതം കാലിക്കറ്റ് എഫ്സി 

May 13, 2026
Next Post
ശക്തമായ-മഴയും-ഇടിയും-വന്നതോ‌ടെ-ലോറിക്കുള്ളിൽ-കയറിയിരുന്നു,-കോൺക്രീറ്റ്-മതിലും-സർവീസ്-സ്റ്റേഷൻ-കെട്ടിടവും-ഇടിഞ്ഞ്-മുകളിലേക്ക്-വീണ്-യുവാവിന്-ദാരുണാന്ത്യം,-മൃതദേഹം-പുറത്തെടുത്തത്-ലോറി-വെട്ടിപ്പൊളിച്ച്

ശക്തമായ മഴയും ഇടിയും വന്നതോ‌ടെ ലോറിക്കുള്ളിൽ കയറിയിരുന്നു, കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞ് മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ലോറി വെട്ടിപ്പൊളിച്ച്

ഖേലോ-ഇന്ത്യ:-കായിക-വകുപ്പ്-സെക്രട്ടറിയുമായി-പിടി.-ഉഷ-എംപി-കൂടിക്കാഴ്ച-നടത്തി

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

റോങ്-സൈഡിൽ-വന്ന്-അശ്രദ്ധമായി-ബസിന്റെ-മുന്നിലേക്ക്-ബൈക്ക്-വെട്ടിച്ചുകയറ്റി,-ചോദ്യം-ചെയ്ത-ഡ്രൈവറെ-ബസിൽ-നിന്ന്-വലിച്ചിറക്കി-ഹെൽമെറ്റിന്-അടിച്ച്-ദമ്പതികൾ,-​പരുക്കേറ്റ-ഡ്രൈവർ-ആശുപത്രിയിൽ,-കേസ്

റോങ് സൈഡിൽ വന്ന് അശ്രദ്ധമായി ബസിന്റെ മുന്നിലേക്ക് ബൈക്ക് വെട്ടിച്ചുകയറ്റി, ചോദ്യം ചെയ്ത ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി ഹെൽമെറ്റിന് അടിച്ച് ദമ്പതികൾ, ​പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ, കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹൈക്കമാൻഡ് തീരുമാനം വിഡിക്കൊപ്പമോ? പ്രഖ്യാപനം വരുമ്പോഴേക്കും നാട്ടിലുണ്ടാകണം, പറവൂരിലേക്ക് തിരിച്ച് വിഡി!! ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ​ഗ്രാമപഞ്ചായത്ത്
  • സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി
  • സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നാണ് വിവരം; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ- ഖാർഗെ കൂടിക്കാഴ്ച വൈകും
  • രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘
  • ഹൊർമുസ് കടലിടുക്കിന്റെ വീതി വർദ്ധിപ്പിച്ചുള്ള ഭൂപടം തയ്യാറാക്കി ഇറാൻ; പുതിയ ഭൂരേഖയിൽ 32–48 കിലോമീറ്ററിൽനിന്ന് 322–483 കിലോമീറ്റർ വരെയായി കടലിടുക്കിന്റെ വീതി കൂട്ടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.