
ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന്റെ സാത്വിക്‌സായ് രാജ്- ചിരാഗ് ഷെട്ടി സഖ്‌യം പുരുഷ ഡബിള്‍സ് രണ്ടാം റൗണ്ടില്‍. ഇന്തോനേഷ്യയുടെ മുഹമ്മദ് പുത്രഎര്‍വിന്‍സ്യ- ബാഗസ് മൗലാന സഖ്യത്തിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ചാണ് സാത്വിക്-ചിരാഗ് സഖ്യം രണ്ടാം റണ്‍സിലേക്ക് മുന്നേറിയത്. സ്‌കോര്‍: 2119, 2325, 23-10. തോമസ് കപ്പിലെ വെങ്കലമെഡല്‍ നേട്ടത്തിനു ശേഷമാണ് സാത്വിക്-ചിരാഗ് സഖ്യം തായ്‌ലന്‍ഡ് ഓപ്പണെത്തുന്നത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന ശേഷമാണ് മത്സരം അവസാനിച്ചത്.
പി.വി. സിന്ധു, ആയുഷ് ഷെട്ടി, ലക്ഷ്യ സെന്‍ എന്നിവരുള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങള്‍ ഇന്നിറങ്ങും.
വനിതാ സിംഗിള്‍സില്‍, 32 വനിതാ താരങ്ങളുടെ ഫീല്‍ഡില്‍ ഇന്ത്യയ്‌ക്ക് ഏഴ് താരങ്ങളുണ്ട്: ആറാം സീഡായ പി.വി. സിന്ധു, അന്‍മോള്‍ ഖാര്‍ബ്, മാളവിക ബന്‍സോദ്, ഇഷാരാണി ബറുവ, തന്‍വി ശര്‍മ്മ, ദേവിക സിഹാഗ്, ഉന്നതി ഹൂഡ. പുരുഷ സിംഗിള്‍സില്‍, ലക്ഷ്യ (7) മാത്രമാണ് രാജ്യത്ത് നിന്നുള്ള ഏക സീഡായ താരം. ലക്ഷ്യയെ കൂടാതെ ആയുഷ്, കിഡംബി ശ്രീകാന്ത്, തരുണ്‍ മണ്ണേപ്പള്ളി എന്നിവരും കളിക്കുന്നുണ്ട്.









