കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ആരുടെയെങ്കിലും ഒരാളുടെ അതൃപ്തി വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രമേശ് ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രം, നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് പറഞ്ഞു. ‘ആരുടെയെങ്കിലും ഒരാളുടെ എതിർപ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റുബുദ്ധിമുട്ടുകളോ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങൾ മാത്രമാണുള്ളത്. ആ പ്രതിഷേധങ്ങളൊക്കെ വരും ദിവസങ്ങളിൽ കെട്ടടങ്ങും. രമേശ് ചെന്നിത്തലയുമായി സംസാരിക്കാൻ അവസരം കിട്ടുമെങ്കിൽ സംസാരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. അതുപോലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് […]









