കൊച്ചി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് പിന്നാലെ മുസ്‌ലിം ലീഗിനെതിരെ പരോക്ഷ വിമർശനവുമായി ബിജെപി. മുഖ്യമന്ത്രിസ്ഥാനം നിർണയിക്കുന്നതിൽ ലീഗിന്റെ ശക്തമായ ഇടപെടൽ ഉണ്ടായെന്ന സൂചന നൽകുന്നതായിരുന്നു ബിജെപി നേതാക്കളുടെയും പാർട്ടിയുടെയും സാമൂഹികമാധ്യമ പ്രതികരണങ്ങൾ. ‘അടുത്ത അഞ്ച് വർഷം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ നമ്മൾ കാണാൻ പോകുന്നത് ലീഗിന്റെ പാട്ടിന് അനുസരിച്ച് ചലിക്കുന്ന ഒരു പാവയെയായിരിക്കും’ എന്നായിരുന്നു ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പ്. കെ.എം. ഷാജി മുമ്പ് നടത്തിയ പ്രസംഗം ഓർമ്മിപ്പിച്ചുകൊണ്ട്, “എല്ലാം പിടിച്ചെടുക്കാനായി ഭരിക്കുമ്പോൾ […]









