തിരുവനന്തപുരം: കേരളത്തിലെ ജനവികാരം മനസിലാക്കിക്കൊണ്ടാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തതെന്ന് കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ കെ. മുരളീധരൻ. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നല്ലൊരു സമീപനമാണ് സ്വീകരിച്ചത്. തീരുമാനമുണ്ടാകാൻ കുറച്ചുദിവസത്തെ താമസം നേരിട്ടെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിലെ യുഡിഎഫിന് പുതിയൊരു ഉണർവ് നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് […]









