തൃശ്ശൂർ: വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യത്തിൽ ഭാര്യ വീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്. അന്തിക്കാട് പുത്തൻപീടികയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം സ്വദേശി ഷക്കീർ ആക്രമണം നടത്തിയത്. ഷക്കീർ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. ജനലിനുള്ളിലൂടെ വടിയിട്ട് ഭാര്യയെയും മകനെയും കുത്താനും ഇയാൾ ശ്രമിച്ചു. പ്രതിയെ പിടികൂടുന്നതിനായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.









