കാസർകോട്: സിപിഎം നേൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജില്ലാ ഘടകങ്ങള്‍. തമ്പ്രാക്കന്മാർ, അടിയാന്മാർ നിലപാടാണ് പാർട്ടിയിലെന്ന് കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. നേരത്തെ, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനമുയർന്നിരുന്നു. പിണറായി വിജയന്‍റെയും എം.വി ഗോവിന്ദന്‍റേയും ശൈലിക്കും തീരുമാനങ്ങൾക്കുമെതിരെ യോഗത്തിൽ അംഗങ്ങൾ പരസ്യമായി അമർഷം രേഖപ്പെടുത്തി. ഭരണ-പാർട്ടി നേതൃത്വങ്ങളുടെ പോരായ്മകളാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം. പാർട്ടി നേതാക്കളുടെ ശരീരഭാഷ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലാണെന്ന് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ […]









