തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിമർശനവും ആശങ്കയുമായി സിപിഎം നേതാക്കളും എസ്എഫ്‌ഐയും രംഗത്ത്. നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ്, സംഘടന സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സഞ്ജീവ് എന്നിവരാണ് ഇക്കാര്യത്തിൽ രംഗത്തെത്തിയത്. അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞിരിക്കുന്നുവെന്ന് എം ശിവപ്രസാദ് പറഞ്ഞു. വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ്ങ് ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സഞ്ജീവിന്റെ വിമർശനം. പല […]









