ആലപ്പുഴ: സമീപകാലത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നു പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിൽ മാത്രമാണ് സംസാരിക്കുന്നതെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. അതുപോലെ മുതിർന്ന നേതാവ് ജി. സുധാകരനെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കാത്തത് പാർട്ടിയുടെ തിരിച്ചടിക്ക് കാരണമായെന്നും സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അതുപോലെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും […]









