തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മന്ത്രിസഭയിൽ അംഗമാകാതെ തനിക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് തന്റെ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തതാണെന്നും അത് ഇപ്പോൾ ആവർത്തിക്കുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം?’ എന്ന തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളാണ് തന്നെ […]








