തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിണറായിസം തിരിച്ചടിയായെന്ന് വിമർശനമുയർന്നു. കനത്ത തോൽവിക്ക് കാരണം പിണറായി വിജയൻ്റെ വൺമാൻഷോ ആണ്. പിണറായി തീരുമാനിക്കുന്നത് പാർട്ടി തീരുമാനമായി മാറുന്നു. സർക്കാർ എന്നാൽ പിണറായി വിജയൻ എന്നതായിരുന്നു അവസ്ഥ. ശൈലജ ടീച്ചറെ ഒതുക്കാൻ നേതൃത്വം ഒത്തുകളിച്ചെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. രണ്ടാം പിണറായി സർക്കാരിൽ ശൈലജയെ മന്ത്രിയാക്കാതിരിക്കാൻ വേണ്ടി മാത്രമാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. കോടിയേരി ബാലകൃഷ്ണൻ്റെ അഭാവം […]









