കോട്ടയം: തന്റെ പേര് മന്ത്രിസ്ഥാനത്തിലേക്ക് വലിച്ചിഴച്ച് തന്നെ ഒരു പാർട്ടി വിരുദ്ധനാക്കി മാറ്റരുതെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. കഴിഞ്ഞ നാല് ദിവസമായി താൻ അനുഭവിക്കുന്ന മാനസിക വിഷമങ്ങളുടെ പരമാവതിയിലാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് വൈകാരികമായി പ്രതികരിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി പുതുപ്പള്ളിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രി സ്‌ഥാനത്തേക്ക് പേര് വലിച്ചിഴച്ച് അപമാനിച്ചത് മാധ്യമങ്ങളാണ്, 26 വർഷമായി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണെന്നും യാതൊരുവിധ സ്ഥാനമാനങ്ങളും വഹിക്കാതെയാണ് പാർട്ടിയെ സേവിച്ചതെന്നും അദ്ദേഹം […]








