കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി പെൺവാണിഭം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്‌സി എന്ന സിന്ധു(56)വാണ് സെക്‌സ് റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരിയെന്നാണ് വിവരം. സിന്ധുവിനെ കൂടാതെ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനിയും മരടിലെ ഫ്‌ളാറ്റിൽ താമസക്കാരിയുമായ അലീന എബ്രഹാം(27), പൊന്നാനി സ്വദേശിനി മഞ്ജിമ(25) എന്നിവർ രാജ്യാന്തരബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ പ്രധാന ഏജന്റുമാരാണെന്നും പോലീസ് പറയുന്നു. മോഡലിങ് അവസരങ്ങളും ബ്യൂട്ടിപാർലറിൽ ജോലി വാഗ്ദാനംചെയ്തുമെല്ലാമാണ് […]









