തിരുവനന്തപുരം: നിയമസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തന്റെ പേര് പൂർണരൂപത്തിൽ പറഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യപ്രതിജ്ഞയ്ക്കിടെ പിതാവിന്റെ പേര് ഉൾപ്പെടുത്തിയതിൽ ഉയർന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, അത് സ്വാഭാവികമായ നടപടിയാണെന്ന് വ്യക്തമാക്കി. തന്റെ മുഴുവൻ പേര് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ ഇത്തരത്തിലാണുള്ളതെന്നും പാസ്‌പോർട്ടിലും മറ്റ് രേഖകളിലും അതേ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എൽ.എ ആകുന്നതിന് മുമ്പേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നുവെന്നും അവരുടെ സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവൻ പേര് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. […]









