മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 41-മത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 13 (വെള്ളിയാഴ്ച) രാവിലെ 7 മുതല്‍ 1 മണി വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍ നടക്കും. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആണ് കെഎംസിസി ബ്ലഡ് ഡൊനേഷൻ സ്പോൺസർ
ജീവന്‍ രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്താനും സ്വമേധയായുള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പ്രചാരണം നടത്തും.
സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി 16 വർഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്തു നിരവധി പേരാണ് കെഎംസിസി മുഖേന രക്തം നൽകിയത്
ഇതിന് ഒരാഴ്ചക്കാലം തുടർച്ചയായ എക്സ്പ്രസ്സ് ക്യാമ്പും നടത്തിയിരുന്നു
2009ലാണ് കെഎംസിസി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6500 ലതികം പേരാണ് ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി രക്ത ദാനം നടത്തിയത്. കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ്‌സൈറ്റും blood book എന്നപേരില്‍ പ്രത്യേക ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാര്‍ഡ്, ബഹ്റൈന്‍ പ്രതിരോധ മന്ത്രാലയം ഹോസ്പിറ്റല്‍ അവാര്‍ഡ്, ബഹ്റൈന്‍ കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അവാര്‍ഡ്, ഇന്ത്യന്‍ എംബസിയുടെയും അനുമോദനങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍, കാപിറ്റൽ ഗവർണറെററിന്റെ പ്രത്യേക അവാർഡ് എന്നിവ ഇതിനകം കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട്. നാട്ടിലും സി എച് സെന്ററുമായി സഹകരിച്ചു രക്ത ദാന പ്രവർതനങ്ങൾ നടത്തി വരുന്നു
13ന് നടക്കുന്ന ക്യാപിന് മുന്നോടിയായി വളണ്ടിയർ ,രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ട്, ഫുഡ്,പബ്ലിസിറ്റി, റിസപ്ഷന്‍ തുടങ്ങിയ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചുണ്ട്. ക്യാമ്പ് ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഐ സി ആർ എഫ് പ്രതിനിധികൾ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്
39841984, 34599814,33495982
എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വാഹന സൗകര്യം ആവശ്യമുള്ളവർ 33189006 ഈ നമ്പറിൽ ബന്ധപ്പെടുക
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ
ശംസുദ്ധീൻ വെള്ളികുളങ്ങര (ജനറൽ സെക്രട്ടറി, കെഎംസിസി )
എ പി ഫൈസൽ (ചെയർമാൻ, ബ്ലഡ് ഡോണഷൻ )
ഉമർ മലപ്പുറം (കൺവീനർ ബ്ലഡ് ഡോണഷൻ)
അഷ്‌റഫ് കാട്ടിൽപ്പീടിക (സെക്രട്ടറി, കെഎംസിസി )
ഫൈസൽ കണ്ടിത്താഴ (സെക്രട്ടറി, കെഎംസിസി )
അഷ്‌റഫ് കെ കെ (കൺവീനർ മീഡിയ വിംഗ് )
മുഹമ്മദ് ഹംദാൻ (റീജിയൻ മാർക്കറ്റിംഗ്, മലബാർ ഗോൾഡ് )