മനാമ: 53-ാമത് ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം ചിത്രകല ക്ലബ്ബ് സംഘടിപ്പിക്കുന്ന വാർഷിക ചിത്രരചനാ മത്സരമായ ഫാൻ ഫാൻ്റാസിയ
2024 ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
ബഹ്റൈൻ ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിപ്പിക്കുന്നതിനൊപ്പം എല്ലാ രാജ്യങ്ങളിൽ നിന്നുള്ള
എല്ലാ പ്രായത്തിലുമുള്ള കലാകാരന്മാർക്കും അവരുടെ സർഗ്ഗാത്മകതയും കഴിവും പ്രകടിപ്പിക്കാൻ
അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ്,
സമാജം ചിത്രകലാ ക്ലബ്ബ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷം ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ സ്വദേശികളും വിദേശികളും മടക്കം ആയിരത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു.
ഗ്രൂപ്പ് ഒന്നിൽ 5 മുതൽ 8 വയസ്സ് വരെയുള്ളവർക്കും ഗ്രുപ്പ് രണ്ടിൽ
8 മുതൽ 11 വയസ്സ് വരെയുള്ളവർക്കും ഗ്രൂപ്പ് മൂന്നിൽ
11 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള വർക്കും ഗ്രൂപ്പ് നാലിൽ 14 മുതൽ 18 വയസ്സ് വരെയുള്ള വർക്കും പങ്കെടുക്കാം. കൂടാതെ
18 നും അതിനു മുകളിൽ പ്രായമുള്ളവർക്കായ് ഗ്രൂപ്പ് അഞ്ച് വിഭാഗത്തിലും മത്സരമുണ്ട്.
https://bksbahrain.com/2024/
രജിസ്ട്രേഷൻ പേജ് വഴി മത്സരത്തിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം.
നിയമങ്ങളുടെ നിയമാവലി
https://bksbahrain.com/2024/
എന്ന ലിങ്ക് വഴി ലഭ്യമാണ്.
ഡിസംബർ 14 വരെ രജിസ്റ്റർ ചെയ്യാം
മത്സരങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്
ജയരാജ് ശിവ: 39261081, രേണു ഉണ്ണികൃഷ്ണൻ: 38360489, റാണി രഞ്ജിത്ത്: 39629148, പ്രിൻസ് വർഗീസ്: 39738614, ബിനു വേലിയിൽ ആണ് പരിപാടിയുടെ ജനറൽ കൺവീനർ.