മനാമ :മയ്യിത്ത് പരിപാലനം സാമൂഹിക ബാധ്യതയും അവ നിർവഹിക്കാൻ, അറിഞ്ഞിരിക്കേണ്ടത് വ്യക്തികൾക്ക് ആവശ്യമാണെന്നും സഈദ് റമദാൻ നദ്‌വി പറഞ്ഞു..
ഫ്രന്റ്സ് സ്റ്റഡി സർക്കിൾ വനിതാവിഭാഗം സംഘടിപ്പിച്ച മയ്യിത്ത് പരിപാലന പരിശീലന പരിപാടി യിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം
സാമൂഹിക സേവനത്തിന് മുന്നോട്ടു വരുന്നവർക്ക് ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നാണ് മരണാനന്തര കർമങ്ങളെ കുറിച്ചുള്ള അറിവ്. പലപ്പോഴും മനുഷ്യൻ പകച്ചു പോകുന്ന സന്ദർഭമാണ് മറ്റൊരാളുടെ മരണത്തിന് സാക്ഷിയാവുക എന്നത്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ സമ ചിത്തതയോടെ കാര്യങ്ങൾ മനസ്സിലാക്കാനും മരണാനന്തര കർമങ്ങൾ കൃത്യമായി നിർവഹിക്കാനും ഓരോരുത്തരും കരുത്ത് നേടേണ്ടതുണ്ട്.. മയ്യിത്ത് കുളിപ്പിക്കാനും കഫൻ ചെയ്യാനും ഒക്കെ കിട്ടുന്ന അവസരങ്ങൾ സ്വയം പ്രചോദിതരായി മുന്നോട്ടു വരാൻ താൽപര്യം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ മയ്യിത്ത് കുളിപ്പിക്കുന്നതും കഫൻ ചെയ്യുന്നതും അദ്ദേഹം പ്രായോഗീകമായ് വിശദീകരിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു .
വനിതാവിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതo പറഞ്ഞു. ബുഷ്ര ഹമീദ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. പ്രോഗ്രാം കൺ വീനർ മെഹറ മൊയ്തീൻ നന്ദി പറഞ്ഞു. റഷീദ സുബൈർ , സഈദ റഫീഖ് , ഫസീല ഹാരിസ് , സുബൈദ കെ വി എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി.