



ഡിസംബർ 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ പരിസരത്ത് മേള നടക്കും. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ സ്റ്റാർ വിഷന്റെ പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണൽ കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരം നൽകുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള സംഗീത പരിപാടികൾ അരങ്ങേറും.
രണ്ടാം ദിവസം സംഗീതജ്ഞയും ഗായികയുമായ ട്വിങ്കിൾ ദിപൻ കറിന്റെ നേതൃത്വത്തിലുള്ള ഉത്തരേന്ത്യൻ സംഗീത വിരുന്ന് അരങ്ങേറും. പരിപാടിയുടെ സജീവമായ അന്തരീക്ഷം ആസ്വദിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന ഗെയിം സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും. രണ്ടു ദിനാർ പ്രവേശന ഫീസ് ഉള്ള വാർഷിക മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാൻ ലക്ഷ്യമിട്ടുള്ള സാംസ്കാരിക പരിപാടികൾ ഉൾപ്പെടും. കലാ പ്രദർശനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനങ്ങളും മേളയിൽ ഉണ്ടായിരിക്കും. ഈ മഹത്തായ ലക്ഷ്യത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
ഈ വർഷത്തെ സ്‌കൂൾ വാർഷിക സാംസ്കാരിക മേള സമൂഹത്തിന്റെ പൂർണ്ണ പിന്തുണയോടെയും സഹകരണത്തോടെയും ഒരു വലിയ വിജയമാകുമെന്ന് ഉറപ്പുണ്ടെന്ന് അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. ഏറ്റവും ഒടുവിൽ സ്‌കൂൾ ഫെയർ നടന്നത് 2022-ലായിരുന്നു. ഈ വർഷത്തെ മേള വിജയിപ്പിക്കാൻ സംഘാടക സമിതിയുടെ സജീവമായ പ്രവർത്തനം നടന്നു വരുന്നു.