Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ സ്‌കൂൾ വാർഷിക ഫെയറിന് വൻ ഒരുക്കങ്ങൾ;വിനീത് ശ്രീനിവാസനും,ട്വിങ്കിൾ ദിപൻകറും എത്തും

by News Desk
December 14, 2024
in BAHRAIN
ഇന്ത്യൻ സ്‌കൂൾ വാർഷിക ഫെയറിന്  വൻ  ഒരുക്കങ്ങൾ;വിനീത് ശ്രീനിവാസനും,ട്വിങ്കിൾ ദിപൻകറും എത്തും

മനാമ: രണ്ടു  വർഷത്തെ ഇടവേളയ്ക്ക് ശേഷം, സ്റ്റാർ വിഷൻ ഇവന്റ്സും പവേർഡ് ബൈ ലുലുവും അവതരിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ വാർഷിക സാംസ്കാരിക മേളയുടെ ഒരുക്കങ്ങൾ തകൃതിയായി നടന്നു വരുന്നു. ഡിസംബർ 19, 20 തീയതികളിൽ ഇസ ടൗണിലെ  സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മേള വിജയിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സ്‌കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.  വിദ്യാർത്ഥികൾക്ക്  അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള  കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും  അവസരം നൽകുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.

മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ  സംഗീത പരിപാടി നടക്കും.  രണ്ടാം ദിവസം ഗായിക ട്വിങ്കിൾ ദിപൻ കർ നയിക്കുന്ന ഉത്തരേന്ത്യൻ സംഗീത പരിപാടികൾ അരങ്ങേറും.  രണ്ട് ദിവസവും വൈകുന്നേരം 6:00 മുതൽ രാത്രി 11:00 വരെ പരിപാടി നടക്കും. മേളയുടെ വിജയം ഉറപ്പാക്കാൻ വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 501 അംഗ കമ്മിറ്റിയിൽ രക്ഷിതാക്കൾ , അധ്യാപകർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ഉൾപ്പെടുന്നു . ജനറൽ കൺവീനർ വിപിൻ കുമാറാണ് സംഘാടക സമിതിയുടെ നേതൃത്വം വഹിക്കുന്നത് .  സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സംഘടനകളുടെ പ്രതിനിധികളും സംഘാടക സമിതിയിൽ  ഉൾപ്പെടുന്നു. ജനറൽ കൺവീനറുടെ നേതൃത്വത്തിൽ, കൺവീനർമാർ, കോർഡിനേറ്റർമാർ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ഉപസമിതികൾ രൂപീകരിച്ചുകഴിഞ്ഞു.   ഔട്ട്ഡോർ കാറ്ററിംഗ് ലൈസൻസുള്ള  ഭക്ഷണ സ്റ്റാളുകൾ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ സ്കൂൾ മേളയിൽ ഒരുക്കും.  വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,900-ലധികം വിദ്യാർത്ഥികൾ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. വിദ്യാർത്ഥികളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് സ്കൂൾ മേള സംഘടിപ്പിച്ചിരിക്കുന്നത്.  മേളയിലെ സ്റ്റാൾ ബുക്കിംഗിന് സ്കൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.  മേളയുടെ ഭാഗമായി, വിദ്യാർത്ഥികളുടെ കലാ പ്രദർശനം സന്ദർശകർക്ക് ഒരു പുതിയ അനുഭവം നൽകും.

ഇന്ത്യൻ സ്കൂളിന് സമീപമുള്ള നാഷണൽ സ്റ്റേഡിയത്തിൽ പാർക്കിംഗ് സൗകര്യം ലഭ്യമാകും. മേള നടക്കുന്ന ദിവസങ്ങളിൽ സ്കൂൾ കാമ്പസിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ലഭ്യമാകും.   ജഷൻമാൽ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഗെയിം സ്റ്റാളുകളും ഉണ്ടായിരിക്കും.  മേളയും അതിന്റെ പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ പരിരക്ഷയിലും ആയിരിക്കും. രണ്ട് ഗ്രൗണ്ടുകളിലും സന്ദർശകർക്ക് പരിപാടി കാണാൻ വലിയ എൽഇഡി ഡിസ്പ്ലേകൾ ഉണ്ടായിരിക്കും.
രണ്ടു ദിനാർ  പ്രവേശന ഫീസ് ഉള്ള വാർഷിക മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന  വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾ ഉൾപ്പെടും. നമ്മുടെ കമ്മ്യൂണിറ്റി സ്കൂളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ മഹത്തായ ലക്ഷ്യത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.     സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജനറൽ കൺവീനർ വിപിൻ കുമാർ, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ,വൈസ് ചെയർമാനും  സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും  അക്കാദമിക് അംഗവുമായ  രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ  മിഥുൻ മോഹൻ(പ്രോജക്ട്സ് & മെയിന്റനൻസ് ), മുഹമ്മദ് നയാസ് ഉല്ല(ട്രാൻസ്‌പോർട്ട്), ബിജു ജോർജ്,  ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, മേള സംഘാടക സമിതി പ്രതിനിധികളായ സന്തോഷ് ബാബു, ഷാഫി പാറക്കട്ട, അബ്ദുൾ ഹക്കിം, ദേവദാസ് സി, ഫൈസൽ മടപ്പള്ളി, അഷ്‌റഫ് കാട്ടിൽപീടിക, സന്തോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ShareSendTweet

Related Posts

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
Next Post
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന് കെ എം സി സി രക്തദാനത്തിലൂടെ ഐക്യദാർദ്യം

ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന് കെ എം സി സി രക്തദാനത്തിലൂടെ ഐക്യദാർദ്യം

‘ദുരന്ത-ഭൂമിയിലെ-നല്ല-വാർത്തകൾ-കാണാം;-പകരം-ദുരന്തങ്ങൾ-കൺനിറയെ-കാണുന്നത്-സ്ട്രെസ്-ഡിസോഡറിന്-വഴിവച്ചേക്കാം’

'ദുരന്ത ഭൂമിയിലെ നല്ല വാർത്തകൾ കാണാം; പകരം ദുരന്തങ്ങൾ കൺനിറയെ കാണുന്നത് സ്ട്രെസ് ഡിസോഡറിന് വഴിവച്ചേക്കാം'

ബോബി-ഡിയോൾ-ദിവസവും-കുടിച്ചിരുന്നത്-8-ഗ്ലാസ്-പാൽ;-അമിതമായ-പാൽ-ഉപയോഗത്തിന്റെ-ദുഷ്യവശങ്ങളറിയാമോ?

ബോബി ഡിയോൾ ദിവസവും കുടിച്ചിരുന്നത് 8 ഗ്ലാസ് പാൽ; അമിതമായ പാൽ ഉപയോഗത്തിന്റെ ദുഷ്യവശങ്ങളറിയാമോ?

Recent Posts

  • 2025 ജൂലൈ 8: ഇന്നത്തെ രാശിഫലം അറിയാം
  • അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും
  • ‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്
  • കുട്ടികളുടെ മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കും; വി ശിവന്‍കുട്ടി
  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.