Sunday, August 31, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്; കൃഷ്ണ രാജീവൻ നായർ കലാരത്ന

by News Desk
December 14, 2024
in BAHRAIN
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്; കൃഷ്ണ രാജീവൻ നായർ കലാരത്ന

മനാമ: ഇന്ത്യൻ സ്കൂൾ  യുവജനോത്സവമായ തരംഗിൽ 1,926 പോയിന്റുമായി ആര്യഭട്ട ഹൗസ് ഈ വർഷത്തെ ഓവറോൾ ചാമ്പ്യന്മാരായി.1,869 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണേഴ്‌സ് അപ്പ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ 1,775 പോയിന്റുമായി സി.വി രാമൻ ഹൗസ് മൂന്നാം സ്ഥാനം നേടി. 1,614 പോയിന്റുമായി ജെ.സി ബോസ് ഹൗസ് നാലാം സ്ഥാനത്തെത്തി. സി.വി രാമൻ ഹൗസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണ രാജീവൻ നായർ 73 പോയിന്റുകൾ നേടി കലാരത്‌ന അവാർഡ് കരസ്ഥമാക്കി.  2017 ലും 2022-ലും കൃഷ്ണ  കലാരത്‌ന അവാർഡ് നേടിയിരുന്നു. 2023 ൽ പത്താം ക്ലാസ് പരീക്ഷയിൽ 98.2 ശതമാനം മാർക്കോടെ സ്‌കൂൾ ടോപ്പറായി കൃഷ്ണ പഠനത്തിലും മികവ് തെളിയിച്ചു.    വിവിധ തലങ്ങളിലെ മികച്ച ഗ്രൂപ്പ് ചാമ്പ്യന്മാരെയും അവാർഡ് ദാന ചടങ്ങിൽ ആദരിച്ചു.  ആര്യഭട്ട ഹൗസിലെ അരുൺ സുരേഷ് 58 പോയിന്റുമായി ലെവൽ എയിൽ ഒന്നാമതെത്തിയപ്പോൾ  വിക്രം സാരാഭായ് ഹൗസിലെ ശ്രേയ മുരളീധരൻ 68 പോയിന്റുമായി ലെവൽ ബിയിൽ ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിലെ അരൈന മൊഹന്തി 51 പോയിന്റുമായി ലെവൽ സി വിജയിയായപ്പോൾ  വിക്രം സാരാഭായ് ഹൗസിലെ ബ്ലെസ്വിൻ ബ്രാവിൻ 39 പോയിന്റുമായി ലെവൽ ഡിയിൽ ജേതാവായി. ഓരോ ഹൗസിലെയും  മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഹൗസ് സ്റ്റാർ അവാർഡുകൾ സമ്മാനിച്ചു. 39 പോയിന്റുമായി ആദ്യജ സന്തോഷ് (ആര്യഭട്ട ഹൗസ്), 63 പോയിന്റുമായി നക്ഷത്ര രാജ് (വിക്രം സാരാഭായ് ഹൗസ്), 44 പോയിന്റുമായി പ്രിയംവദ എൻ ഷാജു (സിവി രാമൻ ഹൗസ്), 41 പോയിന്റുമായി നിർമ്മൽ കുഴിക്കാട്ട് (ജെ.സി ബോസ് ഹൗസ്) എന്നിവരാണ്  ഹൗസ് സ്റ്റാർ അവാർഡ് നേടിയത്. സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ് ചടങ്ങിന് ദീപം തെളിയിച്ചു. തദവസരത്തിൽ സ്‌കൂൾ  സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ  ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ  മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല,  പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക്  അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

ജേതാക്കൾക്ക്  ട്രോഫികളും  സർട്ടിഫിക്കറ്റുകളും അവർ സമ്മാനിച്ചു.   പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. നാടോടി നൃത്തം, അറബിക് നൃത്തം, പാശ്ചാത്യ നൃത്തം എന്നിവയുൾപ്പെടെ സമ്മാനാർഹമായ നൃത്തപരിപാടികൾ  അരങ്ങേറി. നേരത്തെ  ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണം,  സ്കൂൾ പ്രാർത്ഥന എന്നിവ നടന്നു.ഗൾഫിലെ  ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലുകളിൽ ഒന്നായ ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ  121 ഇനങ്ങളിലായി  അയ്യായിരത്തോളം  വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിജയികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ShareSendTweet

Related Posts

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.
BAHRAIN

ആര്യൻസ് എഫ് സി യുടെ ജേഴ്സി പ്രകാശനം ചെയ്തു.

August 27, 2025
എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
BAHRAIN

എസ്.കെ.എസ്.ബി.വി. ബഹ്‌റൈൻ റെയ്ഞ്ച്, സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

August 21, 2025
കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
BAHRAIN

കായംകുളം പ്രവാസി കൂട്ടായ്‌മ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

August 21, 2025
കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു
BAHRAIN

കോഴിക്കോട് ജില്ല പ്രവാസി ഫോറം“ബീറ്റ് ദി ഹീറ്റ് “ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 21, 2025
സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു
BAHRAIN

സ്വാതന്ത്ര്യദിന ആഘോഷം; കേരളീയ സമാജത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു

August 17, 2025
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു
BAHRAIN

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഐ.വൈ.സി.സി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു

August 17, 2025
Next Post
20-വയസോളം-പ്രായം-കുറഞ്ഞതിന്റെ-ഫിറ്റ്‌നസ്-രഹസ്യങ്ങളുമായി-78കാരനായ-ഡോക്ടര്‍

20 വയസോളം പ്രായം കുറഞ്ഞതിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളുമായി 78കാരനായ ഡോക്ടര്‍

പ്രതിരോധശേഷി-വർദ്ധിപ്പിക്കാൻ-ഇഞ്ചി-ബെസ്റ്റാ;-ഈ-രീതി-പരീക്ഷിച്ച്-നോക്കു

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇഞ്ചി ബെസ്റ്റാ; ഈ രീതി പരീക്ഷിച്ച് നോക്കു

പനയംപാടത്തെ-റോഡ്-നിർമ്മാണം;-തെന്നൽ-പ്രതിരോധം-കുറവ്,-2021-ലെ-iit-റിപ്പോർട്ട്-ദേശീയപാത-അതോറിറ്റി-അവഗണിച്ചു

പനയംപാടത്തെ റോഡ് നിർമ്മാണം; തെന്നൽ പ്രതിരോധം കുറവ്, 2021 ലെ IIT റിപ്പോർട്ട് ദേശീയപാത അതോറിറ്റി അവഗണിച്ചു

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 31 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം
  • ബംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകൾ വർധിപ്പിച്ചു
  • രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”
  • ആഹാരം അവനവന്റെ സ്വാതന്ത്ര്യം ; പുതിയതായി വന്ന റീജിയണല്‍ മാനേജര്‍ കാന്റീനീല്‍ ബീഫ് നിരോധിച്ചു; ബാങ്കിന് മുന്നില്‍ പൊറോട്ടയും ഇറച്ചിയും വിളമ്പി പാര്‍ട്ടി നടത്തി ജീവനക്കാര്‍ പ്രതിഷേധിച്ചു

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.