സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ്(ഫിനാൻസ് & ഐടി),മിഥുൻ മോഹൻ (പ്രോജക്ട്സ് & മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്‌പോർട്ട്), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.

റിഫ ടീമിന്റെ സമർപ്പണത്തെയും വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ പ്രകടനങ്ങളെയും സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പ്രശംസിച്ചു. പരിപാടി മികച്ച വിജയമാക്കി മാറ്റുന്നതിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് സെക്രട്ടറി വി രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.
നേരത്തെ ദേശീയഗാനത്തോടും വിശുദ്ധ ഖുർആൻ പാരായണത്തോടും പരിപാടി ആരംഭിച്ചു. സ്കൂൾ ബാൻഡ് വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് ആനയിച്ചു. മാർച്ച്-പാസ്റ്റിൽ സ്കൂൾ പ്രിഫെക്റ്റുകൾ, കബ്സ്, ബുൾബുൾസ്, സ്കൂൾ ബാൻഡ് എന്നിവ അണിനിരന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ അവരുടെ അസാധാരണമായ സ്കേറ്റിംഗ് കഴിവുകൾ പ്രദർശിപ്പിച്ച് കാണികളുടെ മനം കവർന്നു . ഹുല ഹൂപ്പർമാരുടെ അതിശയിപ്പിക്കുന്ന പ്രകടനം വിസ്മയം പകർന്നപ്പോൾ ചിയർ ലീഡർമാർ നിറഞ്ഞാടി. 

വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ആദർശങ്ങളോടുള്ള സ്കൂളിന്റെ പ്രതിബദ്ധത കായിക ദിനത്തിൽ പ്രകടമായിരുന്നു. സ്പോർട്സ് ചുമതലയുള്ള വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ മീറ്റ് സമാപനം പ്രഖ്യാപിച്ചു. ഓരോ കിന്റർഗാർട്ടൻ വിദ്യാർത്ഥിക്കും തിളങ്ങാനും അവരുടെ വളർന്നുവരുന്ന കഴിവുകളും കായിക പ്രേമവും പ്രകടിപ്പിക്കാനും ഈ ദിനം അവസരം നൽകി.