Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ പ്രതിഭ 40ാം വാർഷി​കാഘോഷ സമാപന സമ്മേളനം അറിവിൻറെ ഉത്സവമായി. ശ്രീജ ബോബി പ്രതിഭ മലയാളി ജീനിയസ്.

by News Desk
December 16, 2024
in BAHRAIN
ബഹ്റൈൻ പ്രതിഭ 40ാം വാർഷി​കാഘോഷ സമാപന സമ്മേളനം അറിവിൻറെ ഉത്സവമായി. ശ്രീജ ബോബി പ്രതിഭ മലയാളി ജീനിയസ്.

മനാമ: കഴിഞ്ഞ ഒരു വർഷമായി നടന്നുവരുന്ന ബഹറിൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് നടന്നു. പ്രതിഭ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻ പ്രസിഡണ്ടുമായ പിടി തോമസ് രചിച്ച് ചിട്ടപ്പെടുത്തി സ്വരലയയിലെ നാല്പത് ഗായികാ ഗായകന്മാർ ആലപിച്ച അവതരണ ഗാനത്തോടെയാണ് സമാപന പരിപാടികൾ ആരംഭിച്ചത്. അശ്വമേധം ഫെയിം ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മനാമയിൽ നിന്നുള്ള ബഹ്റൈൻ പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി മുഖ്യാതിഥി ആയിരുന്നു. ബഹ്റൈൻ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബിനു മണ്ണിൽ അധ്യക്ഷനായിരുന്നു. നാല്പതാം വാർഷിക ആഘോഷങ്ങളുടെ സംഘാടകസമിതി ചെയർമാനും ലോക കേരളസഭ അംഗവുമായ പി. ശ്രീജിത്ത്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ടും ലോക കേരളസഭ അംഗവുമായ പി. വി. രാധാകൃഷ്ണപിള്ള. പ്രതിഭ സ്ഥാപക നേതാക്കളിൽ ഒരാളും ലോക കേരളസഭ അംഗവുമായ സി.വി. നാരായണൻ. അൽപതാം വാർഷിക സംഘാടകസമിതി ജനറൽ കൺവീനറും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ, പ്രതിഭ രക്ഷാധികാരി സമിതി അംഗം എ.വി. അശോകൻ, പ്രതിഭ ജോയിൻ സെക്രട്ടറി സജിഷ പ്രജിത്ത്, വനിത വേദി സെക്രട്ടറി റീഗ പ്രദീപ്, സാമ്പത്തിക വിഭാഗം കൺവീനർ എൻ. കെ വീരമണി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റാം നന്ദി പ്രകാശിപ്പിച്ചു.

എലിഗൻ്റ് കിച്ചൻ മുഖ്യ പ്രയോജകരായ ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ് ജി.എസ്. പ്രദീപ് ഷോ വമ്പിച്ച ജനപങ്കാളിത്തത്തോടെ ബഹ്റൈൻ കണ്ട ഏറ്റവും മികച്ച വിജ്ഞാന സദസ്സായി മാറി . മൂന്നര മണിക്കൂർ നീണ്ടുനിന്ന വിജ്ഞാന യുദ്ധത്തിൽ 1,11,111.രൂപയും , പ്രത്യേകം തയ്യാർ ചെയ്ത ഫലകവും നേടി ശ്രീജ ബോബി പ്രതിഭ മലയാളി ജീനിയസ് പട്ടത്തിന് അർഹയായി. മുന്നൂറിൽപ്പരം മത്സരാർത്ഥികളിൽ നിന്ന് അവസാന റൗണ്ടിൽ ഇടം നേടിയ അനീഷ് മാത്യു , ഷാജി കെ.സി , ജോസി തോമസ് , സലിം തയ്യിൽ ,സോണി കെ.ആർ.എന്നിവർ 11, 111 രൂപയും ഫലകവും കരസ്ഥമാക്കി.
തുടർന്ന് പ്രതിഭ ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച നൃത്തം പൂമാതെ പൊന്നമ്മ, കലാമണ്ഡലം ജിദ്യ ജയൻ പരിശീലിപ്പിച്ച നൃത്തം പഞ്ചദളം, ശ്രീനേഷ് ശ്രീനിവാസൻ്റെ ശിഷ്യർ അവതരിപ്പിച്ച നൃത്തം വിബ്ജിയോര്‍, ഡോ:ശിവകീര്‍ത്തി രവീന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച “ഡേ സീറോ (Day zero), ദ ലാൻ്റ് വിത്തൗട്ട് വാട്ടർ” എന്ന പ്രതിഭ അംഗങ്ങൾ അവതരിപ്പിച്ച സംഗീത നാടകം, മധുലാൽ കൊയിലാണ്ടി അവതരിപ്പിച്ച ” സൗണ്ട് മാജിക് ” മിമിക്രിയിലുടെ ഒരുയാത്ര എന്നീ കലാപരിപാടികൾ രംഗത്ത് അരങ്ങേറി. തുടർന്ന് സമ്മാനദാനവും, എം.ടി.യുടെ വിവിധ രചനകളെ ആസ്പദമാക്കി വി ആർ സുധീഷ് രചിച്ച, അന്തരിച്ച നാടക കലാകാരൻ പ്രശാന്ത് നാരായണൻ രംഗഭാഷ ഒരുക്കി, വിനോദ്.വി.ദേവൻ സംവിധാനം ചെയ്ത മഹാസാഗരം എന്ന നാടകവും അരങ്ങേറി.

പ്രതിഭാ നാടക വേദിയിലെ നാടക കലാകാരന്മാർ അണിനിരന്ന മഹാസാഗരം കേരള സമാജത്തിൽ നിറഞ്ഞ സദസ്സിന് പുത്തൻ അനുഭവമായി മാറി. നാടകത്തിൻറെ ലൈറ്റ് ഡിസൈൻ ചെയ്ത കാമിയോ സ്റ്റുഡിയോ ഡയറക്ടർ ശ്രീകാന്ത് കാമിയോ, ജി.എസ് പ്രദീപ് ഷോ ടെക്നിക്കൽ ഡയറക്ടർ വിഷ്ണു എന്നിവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ കൈമാറുകയുണ്ടായി.

ShareSendTweet

Related Posts

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
Next Post
കോതമംഗലത്ത്-യുവാവിനെ-കാട്ടാന-ചവിട്ടിക്കൊന്നു;-പ്രതിഷേധവുമായി-നാട്ടുകാര്‍;-കല്കടറെത്തി-ധനസഹായം-കൈമാറി;-മൃതദേഹം-ആശുപത്രിയിലേക്ക്-മാറ്റി

കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാര്‍; കല്കടറെത്തി ധനസഹായം കൈമാറി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

നാണിച്ചു-തലതാഴ്‌ത്താം;-ആംബുലന്‍സ്-വിട്ടുകൊടുത്തില്ല;-വനവാസി-വയോധികയുടെ-മൃതദേഹം-ഓട്ടോയില്‍-ശ്മശാനത്തിലെത്തിച്ചു

നാണിച്ചു തലതാഴ്‌ത്താം; ആംബുലന്‍സ് വിട്ടുകൊടുത്തില്ല; വനവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ ശ്മശാനത്തിലെത്തിച്ചു

പഴശ്ശിരാജ-സാംസ്‌കാരിക-നിലയത്തിന്റെ-സമര്‍പ്പണച്ചടങ്ങ്-നാടിന്റെ-ഉത്സവമായി

പഴശ്ശിരാജ സാംസ്‌കാരിക നിലയത്തിന്റെ സമര്‍പ്പണച്ചടങ്ങ് നാടിന്റെ ഉത്സവമായി

Recent Posts

  • കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  • ‘ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകളോട് പ്രതികരിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍
  • എംഎസ്സി കപ്പലപകടം; 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
  • നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെ​ഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ
  • കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.